KOYILANDY DIARY.COM

The Perfect News Portal

ഏഴു ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു ഠാക്കൂർ

ന്യൂഡൽഹി: ഏഴു ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ കാക്ദ്വീപിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം.

ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്. ആർക്കും അത് തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 

രാമക്ഷേത്രം ഇതിനകം അനാച്ഛാദനം ചെയ്തു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. ഈ ഉറപ്പോടെയെയാണ് ഞാനിന്ന് വേദി വിടുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. നി​യ​മം ന​ട​പ്പാ​ക്കാ​ൻ ബിജെപി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും ശാന്തനു ഠാക്കൂർ പറഞ്ഞു. 

Advertisements
Share news