സമന്വയ ആർട്ട് ഹബ്ബ് 9-ാം വാർഷികം ആഘോഷിച്ചു
കൊയിലാണ്ടി: സമന്വയ ആർട്ട് ഹബ്ബ് 9-ാം വാർഷികം ആഘോഷിച്ചു. കൊയിലാണ്ടി കുറുവങ്ങാട് അക്വഡക്ട് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന കലാ സാംസ്കാരിക സ്ഥാപനമായ ഇമാസ് സമന്വയ ആർട്ട് ഹബ്ബ് ഒമ്പതാം വാർഷികാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. കുരുന്നു പ്രതിഭകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി മാറി. തുടർന്ന് മുതിർന്ന കുട്ടികളുടെ ഫ്യൂഷൻ മ്യൂസിക്കും ക്ലാസിക്കൽ നൃത്തരൂപങ്ങളും അരങ്ങിന് മാറ്റ് കൂട്ടി.
