സീനിയർ സിറ്റിസൺസ് ഫോറം ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തും
ചക്കിട്ടപാറ: സീനിയർ സിറ്റിസൺസ് ഫോറം ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തും. ഭിന്ന ശേഷി പെൻഷൻ കുടിശ്ശിക ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്ത ചക്കിട്ടപാറ പഞ്ചായത്തിലെ വളയത്ത് ജോസഫിൻ്റെ കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ തെറ്റായ വിശദീകരണത്തിൽ പ്രതിഷേധിച്ചു കൊണ്ടും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനവരി 30ാം തിയ്യതി രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചു. ഇ.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സിക്രട്ടറി സോമൻ ചാലിൽ രാജപ്പൻ നായർ, കെ. രാജീവൻ, ആർ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
