KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിലിം ഫാക്ടറി (ക്യു എഫ് എഫ് കെ) കോഴിക്കോടിൻ്റെ ആക്ടിങ് ക്യാമ്പ് പ്രൗഢഗംഭീരം.

കൊയിലാണ്ടി ഫിലിം ഫാക്ടറി (ക്യു എഫ് എഫ് കെ) കോഴിക്കോടിൻ്റെ ആക്ടിങ് ക്യാമ്പിന് പ്രൗഢഗംഭീര തുടക്കം. കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ കൂട്ടായ്മയായ ക്യു എഫ് എഫ് കെ ആണ് ആക്ടിങ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുക്കാട് ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ആ രംഭിച്ച ക്യാമ്പ് ചലച്ചിത്ര നടൻ വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയതു.
നൂറോളംപേർ ക്യാമ്പിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ക്യു എഫ് എഫ് കെ പ്രസിഡണ്ട് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആക്ടിങ് ക്യാമ്പ് ഡയരക്ടർ നൗഷാദ് ഇബ്രാഹിം സംസാരിച്ചു. 
ഭാസ്കരൻ വെറ്റിലപ്പാറ, ജന നന്തി എന്നിവർ ഉപഹാര സമർപ്പണം നടത്തി. ക്യു എഫ് എഫ് കെ സെക്രട്ടറി ആൻസൻ ജേക്കബ്ബ് സ്വാഗതവും ജോ. സെക്രട്ടറി ബബിത പ്രകാശ് നന്ദിയും പറഞ്ഞു.
Share news