ജവാൻ സുബിനേഷ് സ്മാരക സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: ഭീകരവാദികളുടെ വെടിയേറ്റു വീരചരമം പ്രാപിച്ച ജവാൻ സുബിനേഷിന്റെ രക്തസാക്ഷി ദിനാചരണത്തിന് ചേലിയ മുത്തുബസാറിൽ തുടക്കമായി. യുവധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ നടക്കുന്നത്. സുബിനേഷിന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്മൃതി മണ്ഡപം തുറമുഖ വകുപ്പ് മന്ത്രി കടപ്പളളി രാമചന്ദ്രൻ നാടിന് സമർപ്പിച്ചു. കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കുകയും യുവധാര ക്ലബ്ബിൽ സുബിനേഷിന്റെ ഫോേട്ടാ അനാഛാദനം ചെയ്യുകയും ചെയ്തു.
കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരൻ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ. സി. ഗീത, പഞ്ചായത്ത് അംഗം സുജലകുമാരി, പ്രിയ ഒരുവുമ്മൽ, റിട്ട: കേണൽ എൻ.ആർ.ആർ വർമ്മ രാജ, മുൻ എം.എൽ.എമാരായ ഇ.നാരായണൻ നായർ, പി.വിശ്വൻ, കവികളായ മേലൂർ വാസുദേവൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, കന്മന ശ്രീധരൻ, പി.ബാലകൃഷ്ണൻ, കെ.എം.ജോഷി, എം.കെ.ഷീബ എന്നിവർ സംസാരിച്ചു.

