ഫോക് ലോർ അക്കാദമി പുരസ്കാരത്തിൻ്റെ നിറവിൽ പി.പി മൂസക്കുട്ടി
കൊയിലാണ്ടി: കേരളാ ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് കൊയിലാണ്ടി കൊല്ലം സ്വദേശി പി പി മൂസക്കുട്ടിയെ തെരഞ്ഞെടുത്തു. കോൽക്കളി രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് ഫോക്ലോർ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് അദ്ധേഹം അർഹനായത്.

മുപ്പത് വർഷമായി കോൽക്കളി കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിക്കുകയും സ്കൂൾ കലോത്സവങ്ങൾ, കേരളോത്സവങ്ങൾ, മറ്റു കലാ മത്സരങ്ങൾ എന്നിവയിൽ പരിശീലകനായും പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ സംസ്ഥാന സകൂൾ യുവജനത്സവത്തിൽ A ഗ്രേഡ് നേടിയ കടലൂർ വന്മുകം GHS നെ പരിശീലിപ്പിച്ചത് അദ്ധേഹമായിരുന്നു. അവാർഡിനർഹനായ മൂസക്കുട്ടിയെ നാട്ടുകാരും കലാ രംഗത്തെ പ്രമുഖരും അഭിനന്ദിച്ചു
