പദ്ധതിയായ തണ്ണിമത്തൻ കൃഷി വിത്ത് നടീൽ ഉൽസവം
പേരാമ്പ്ര: തനിമ കൃഷി കൂട്ടായ്മ ചേനായിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൻ്റേയും, പേരാമ്പ്ര കൃഷിഭവൻ്റെയും പദ്ധതിയായ തണ്ണിമത്തൻ കൃഷി വിത്ത് നടീൽ ഉത്സവം പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറ് ഡോ: അഹൽജിത്ത് നേതൃത്വം നൽകി . സി. ബാബു അധ്യക്ഷത അദ്ധ്യക്ഷത വഹിച്ചു.

ഡോ. അഹൽജിത്ത് പദ്ധതിയെ കുറിച്ച് ക്ലാസ്സെടുത്തു. ഇ. രാജു, പി.ടി. വിജയൻ, കെ.കെ.സി. മൂസ്സ, ഇ. കെ പ്രമോദ് എന്നിവർ സംസസാരിച്ചു. ഇ. സജീവൻ സ്വാഗതവും, ടി. രമേശ് നന്ദിയും പറഞ്ഞു

