പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത
കൊൽക്കത്ത: 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. കോൺഗ്രസുമായി നിലവിൽ ഒരു ബന്ധവും ഇല്ല. ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് പോരാടും. ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യതലത്തിൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കും. മമത പറഞ്ഞു.

രാജ്യത്ത് എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് ആശങ്കയില്ല, എന്നാൽ ഞങ്ങൾ ഒരു മതേതര പാർട്ടിയാണെന്നും ബംഗാളിൽ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ നയ് യാത്ര ബംഗാളിലേക്കെത്തുന്നത് തന്നെ അറിയിച്ചിട്ടില്ലെന്നും മമത പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ടിഎംസി കോൺഗ്രസിന് 2 സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് 10 സീറ്റ് ആവശ്യപ്പെട്ടതായി പറയുന്നു. ഇതും ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരണയായി.

