കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി ബസ് കണ്ടക്ടർ മാതൃകയായി
കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി ബസ് കണ്ടക്ടർ മാതൃകയായി. തിങ്കളാഴ്ചയാണ് സംഭവം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടർ ശശിധരനാണ് സ്വർണം ലഭിച്ചത്. കണ്ടക്ടർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശികളായ നിഖിൽ റിൻസി ദമ്പതികളുടെ സ്വർണം കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പി ആർ ഒ കെ എം സജിൻ കുമാർ ആണ് ഉടമയ്ക്ക് തിരിച്ചു നൽകിയത്.
