KOYILANDY DIARY.COM

The Perfect News Portal

ആഭിചാരക്കൊല കേസിലെ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ആഭിചാരക്കൊല കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽസിങ്ങിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഒരു വർഷമായി ജയിലിൽ കഴിയുകയാണ്.

എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത്‌ സംസ്കരിച്ചെന്നാണ് കേസ്.

Share news