KOYILANDY DIARY.COM

The Perfect News Portal

മനുഷ്യച്ചങ്ങല കേരള സമര ചരിത്രത്തിലെ പുതിയ അധ്യായം; കേന്ദ്ര വിരുദ്ധ സമരത്തിന് തുടർച്ച ഉണ്ടാകും: ഡിവൈഎഫ്ഐ

കോഴിക്കോട്: ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ 30,000 യൂണിറ്റുകളിൽ ഡിവൈഎഫ്ഐ ഈശ്വര് അള്ളാ തേരേ നാം ഗാന്ധി അനുസ്മരണം സംഘടിപ്പിക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല കേരള സമര ചരിത്രത്തിലെ പുതിയ അധ്യയമായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡണ്ട് വി വസീഫും പറഞ്ഞു. 

നീണ്ട 36 വർഷങ്ങൾക്ക് ഇപ്പുറം ഡിവൈഎഫ്ഐ സൃഷ്ടിച്ച ചങ്ങല വൻ വിജയമായി. കേന്ദ്ര വിരുദ്ധ സമരത്തിന് തുടർച്ച ഉണ്ടാകും. തൊഴിൽ ഇല്ലായ്മ രൂക്ഷമായെന്ന് സർക്കാരിന്റെ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നു. തീർച്ചായായും തൊഴിൽ വേണം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കും. 

ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ മതനിരപേക്ഷ നിലാപാട് ഉയർത്തി പിടിച്ച് 30,000 യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഈശ്വര് അള്ളാ തേരേ നാം എന്ന പേരിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് പങ്കെടുത്തു.

Advertisements
Share news