പുല്ലാക്കണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ തിറമഹോത്സവം
ഉള്ളിയേരി: പുല്ലാക്കണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്ത തിറ മഹോത്സവം ഫെബ്രുവരി 21, 22 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്സവാഘോഷ വിജയത്തിനായി ആഘോഷ കമ്മിറ്റി രുപീകരിച്ചു. ബാബു കന്നൂര് (പ്രസിസണ്ട്), ബിജു കെ.എം (സെക്രട്ടറി), ബിനീഷ് വി.വി (ഖജാൻജി) ദാസൻ (വൈസ്: പ്രസിസണ്ട്), ശശീവൻ (ജേ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

- ഫെബ്രുവരി 16ന് രാവിലെ 9നും 10 നും ഇടയിൽ കൊടിയേറ്റം നടക്കും.
- 21ന് ബുധനാഴ്ച ക്ഷേത്രം തന്ത്രി വേലുയധാൻ കാരക്കട്ട് മീത്തൽന്റെ കാർമ്മികത്തിൽ ഗണപതി ഹോമം, വിശേഷൽ പുജകൾ. രാവിലെ 9 മണി മുതൽ കൊടി വരവ് എന്നിവ നടക്കും.
- 22ന് വ്യാഴാഴ്ച രാവിലെ ഉഷ: പൂജ, ഉച്ച പൂജ, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, സസ്യയ്ക്ക് ദീപാരാധന, ചെണ്ടവാദ്യത്തിന്റെ അകമ്പടിയെടുകൂടിയ താലപ്പൊലി എഴുന്നള്ളത്ത്. ഭഗവതി തിറ, ഗുളികൻ തിറ, രാത്രി 10 മണിക്ക് ഗ്രാന്റ് മീഡിയ എന്റർടൈൻമെന്റ് കാലിക്കറ്റ് അവതിരിപ്പിക്കുന്ന മെഗാ ഷോ, മുത്തപ്പൻ തിറ, നാഗകാളി തിറ, കുട്ടിച്ചാത്തൻ തിറ, കരിയാത്തൻ തിറ, കാളിത്തിറയാട്ടോടുകൂടി സമാപനം.
