പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടിയിലെ വ്യാപാരിയും എസ്എൻഡിപി യോഗം പ്രസിഡണ്ടുമായ കെ എം രാജീവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ദാസൻ പറമ്പത്ത് എന്നിവർ ചേർന്ന് ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അശോകൻ കേളോത്ത് അധ്യക്ഷത വഹിച്ചു. എം കെ കുമാരൻ, വി കെ ഗോപാലൻ, സുരേഷ് ബാബു “അനുരാധ” എന്നിവർ സന്നിഹിതരായിരുന്നു. ജന സെക്രട്ടറി ബിജുനിബാൽ സ്വാഗതം പറഞ്ഞു.



