ലൈബ്രറി സിക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൌൺസിൽ നേതൃത്വത്തിൽ ലൈബ്രറി സിക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ സിക്രട്ടറി എൻ ഉദയൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. ജില്ലാ കൌൺസിൽ അംഗം എൻ.ടി മനോജ്, എ ഷാജു എന്നിവർ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് എൻ. ശങ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

താലൂക്ക് സിക്രട്ടറി കെ.വി. രാജൻ ജോ.സിക്രട്ടറി പി.കെ സുരേഷ് എൻ.വി. ബാലൻ എന്നിവർ സംസാരിച്ചു. സി.രവീന്ദ്രൻ സ്വാഗതവും പി. വേണു നന്ദിയും പറഞ്ഞു.
