KOYILANDY DIARY.COM

The Perfect News Portal

കിഫ്ബി മസാല ബോണ്ടിൽ ടി എം തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ഇ ഡി നടപടിയിൽ തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിൽ തുടർനടപടികൾ തടഞ്ഞിരുന്നു. ഇഡി തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.

ഹർജി പരിഗണിച്ച കോടതി തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട്  അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു. കഴിഞ്ഞ 12ന് ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും സാവകാശം തേടിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതുക്കിയ സമൻസ് നൽകിയത്.

Share news