KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. കൊല്ലം പട്ടാഴി സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ ജീപ്പാണ് പമ്പയിലേക്ക് കൊപ്രയുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. 

Share news