കേരള സീനിയർ സിറ്റിസൺസ് ഫോറം 27 -ാം സംസ്ഥാന സമ്മേളനം വർണ ശോഭയോടെ കോഴിക്കോട് നഗരിയിൽ.
കോഴിക്കോട്: സീനിയർ സിറ്റിസൺസ് ഫോറം 27 -ാം സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. വയോജന സൗഹൃദ രീതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് നികുതി ഇളവ് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മേയർ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു. ഈ കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരുവാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കുമെന്നും മേയർ സൂചിപ്പിച്ചു. 27 -ാം സംസ്ഥാന സമ്മേളനം ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി .കുമാരൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം മാതൃഭൂമി മാനേജിങ് എഡിറ്റർ അഡ്വൈസർ വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ രണ്ടുപേരുടെ പുസ്തക പ്രകാശനവും നടന്നു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡണ്ട് എ.പി. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കുമാരൻ, ട്രഷറർ കെ.ടി. രതീശൻ, ജോർജ് വർഗീസ്, രാജീവൻ, ടി. ബാലകൃഷ്ണൻ, ടി.പത്മിനി, കെ. വി മാത്യു, പ്രൊഫ.വി. എ. വർഗീസ്, ഇ.കെ. അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

2024 വർഷത്തെ ഭാരവാഹികളായി പ്രൊഫ. ഗോപിനാഥൻ പിള്ള, ആലപ്പുഴ (പ്രസിഡണ്ട്) പി. കുമാരൻ കണ്ണൂർ (ജനറൽ സെക്രട്ടറി) കെ.ടി. രതീശൻ മാസ്റ്റർ, കണ്ണൂർ (ട്രഷറർ) എന്നിവർ അടങ്ങുന്ന 30 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 1300 ഓളം അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കിഡ്സൻ കോർണറിൽ നിന്ന് വാദ്യ മേളങ്ങളോടെ ആരംഭിച്ച പ്രകടനം സമ്മേളന നഗരിയിൽ സമാപിച്ചു.
