മത്സ്യ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്
കൊയിലാണ്ടി: മത്സ്യ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ ദേശീയ പാതയിൽ അരങ്ങാടത്ത് വെച്ചാണ് അപകടം. ടി എൻ. 56, 2009 മത്സ്യവാനും, കെ എൽ 56,83 26 നമ്പർ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗത സ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും എത്തി വെട്ടിപൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
