KOYILANDY DIARY.COM

The Perfect News Portal

KMCEU (CITU) കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: KMCEU (CITU) കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ് ടൌൺഹാളിൽ നടന്ന സമ്മേളനത്തിൽ ജിഷാന്ത് ആർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പങ്കജാക്ഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ വിനോദൻ വികെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഷാലറ്റ് യേശുദാസ് രക്തസാക്ഷി പ്രമേയവും, വികെ സുരേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ശുചികരണ തൊഴിലാളിയും നാടൻ പാട്ടു കലാകാരനുമായ അജീഷ് മുചുകുന്ന്, മുതിർന്ന ശുചികരണ തൊഴിലാളിയായ എൻ. കെ മോഹനൻ എന്നിവരെ ആദരിച്ചു. യോഗത്തിൽ സിഐടിയു സെക്രട്ടറി സി. അശ്വനി ദേവ്, ശ്രീനി പള്ളിക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപൻ മണിയൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കുന്നോത്ത്, രവി N K എന്നിവർ സംസാരിച്ചു. യുണിറ്റ് പ്രസിഡണ്ട് ആയി ജിഷാന്ത് ആർ നെയും സെക്രട്ടറിയായി പങ്കജാക്ഷൻ എൻ.കെ യെയും തെരഞ്ഞെടുത്തു.

Share news