KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ഗവ. യു പി സ്കൂളിന് പൗരാവലിയുടെ അനുമോദനം

കൊയിലാണ്ടി: ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ യ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ അവാർഡ് നേടിയ ആന്തട്ട ഗവ. യു പി സ്കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു. പിടിഎ പ്രസിഡണ്ട് എ. ഹരിദാസ്, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി എന്നിവയും പി.ടി.എ ക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്വീകരണ ഘോഷയാത്രയിൽ നൂറുകണക്കിന് ബഹുജനങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന ദേശീയ തലങ്ങളിൽ മികവു തെളിയിച്ച 80 ലധികം കുട്ടികൾക്കുള്ള പ്രതിഭാ പുരസ്കാര വിതരണവും നടന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി ഗിരീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, പി. സുധ, കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരായ വൈശാഖ്, ബബിത, പൂർവ്വ വിദ്യാർത്ഥി ഫോറം പ്രസിഡണ്ട് എ. സോമശേഖരൻ, പൂർവാധ്യാപക പ്രതിനിധി കെ. രവി എന്നിവർ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം.കെ. വേലായുധൻ സ്വാഗതവും കൺവീനർ മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.
Share news