KOYILANDY DIARY.COM

The Perfect News Portal

ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ലയ വിന്ന്യാസത്തിന്റെ നാദപഞ്ചമം ഒരുക്കി

ചേമഞ്ചേരി: ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ലയ വിന്ന്യാസത്തിന്റെ നാദപഞ്ചമം ഒരുക്കി. കർണാട്ടിക് – ഹിന്ദുസ്ഥാനി തുകൽ വാദ്യങ്ങളുടെ മേള അകമ്പടിയിൽ ദക്ഷിണേന്ത്യൻ സുഷിരവാദ്യമായ കുഴലിൽ നിന്ന് ഉതിർന്ന രാഗമാലിക തീർത്ത നാദപഞ്ചമം ആസ്വാദക ഹൃദയം നിറച്ച് അനുഭൂതി പകർന്നു. ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ നാദപഞ്ചമം ഹംസധ്വനി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ ‘വാതാപി ഗണ പതിമ്‌’കീർത്തനത്തിൽ തുടങ്ങി മധ്യമാവതിയിലെ മംഗളകീർത്തനം വായിച്ച് തനിയാവർത്തനത്തിൽ സമാപിപ്പിക്കുകയായിരുന്നു.
അശോകൻ തലക്കുളത്തൂർ-നാദ സ്വരം, ലാലുപൂക്കാട് -മൃദംഗം, രാമൻ നമ്പൂതിരി കുന്നകൊടി-ഘടം, പ്രകാശ് നന്മണ്ട-ഗഞ്ചിറ, പ്രഭാകരൻ ആറാഞ്ചേരി-തബല വാദനം നടത്തി. ശിവദാസ്  ചേമഞ്ചേരി ഏകോപനം നിർവഹിച്ചു. വൈകീട്ട് സരസ്വതിദേവീ മണ്ഡപത്തിൽ കേരളകലാമണ്ഡലം പുരസ്‌കാരം നേടിയ മുചുകുന്ന് പദ്മനാഭനും സംഘവും രാമാനുജിതം ഓട്ടൻതുള്ളലും കേരള സ്സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ശ്രീഹരി വിനോദ് തായമ്പകയും അവതരിപ്പിച്ചു.
Share news