KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രാദേശിക ചരിത്ര നിർമ്മാണ രചനയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ശില്പശാല നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിർമ്മാണ രചനയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ശില്പശാല നടത്തി. പഞ്ചായത്തിലെ 8 പൊതു വിദ്യാലയങ്ങളിലെ യു.പി.വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ശില്പശാലയിൽ വിദ്യാഭ്യാസം, കല, സംസ്കാരം ആചാരാനുഷ്ഠാനങ്ങൾ, ഗതാഗതം, ആരോഗ്യം, കൃഷി, തൊഴിൽ, വ്യവസായം ഇങ്ങനെ വിവിധ മേഖലകളിൽ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രം അതതു മേഖലകളിൽ പരിചയ സമ്പന്നരായ പഴയ തലമുറയിൽ പെട്ടവരുമായി സംവദിച്ച് വിദ്യാർത്ഥികൾ ലഘു കുറിപ്പുകൾ തയ്യാറാക്കി.
ഇത് നല്ലൊരനുഭവമായെന്നും പഞ്ചായത്തിൻ്റെ ഇന്നലകളെ കുറിച്ച് ഏറെ മനസ്സിലാക്കാൻ കഴിഞ്ഞെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ നിർവ്വഹണ ഉദ്യോഗസ്ഥൻ പി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. 
Share news