കോൺഗ്രസ്സ് ബൂത്ത് (117, 118) കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി
കൊയുലാണ്ടി: നടേരി – മുത്താമ്പി കോൺഗ്രസ്സ് ബൂത്ത് (117, 118) കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. വടകര എം. പി. കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ഭാസ്ക്കരൻ വി.പി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മാർഷ്യൽ ആർട്സിൽ ഡോക്ടറേറ്റ് ലഭിച്ച ശ്രീനി ബി.കെ. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത മുഹമ്മത് നിഹാലില്‍, കവിയും നോവലിസ്റ്റുമായ മോഹനൻ പൊക്രാത്ത് എന്നിവരെ എം.പി അനുമോദിച്ചു. തുടർന്ന് 20 -ഓളം മുതിർന്ന പൗരൻമാരെയും ആദരിച്ചു. ബൂത്ത് പ്രസിഡണ്ട് ബാലകൃഷ്ണൻ അനന്യ അധ്യക്ഷത വഹിച്ചു

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ മുരളി തോറോത്ത്, ബൂത്ത് പ്രസിഡണ്ട് റാഷിദ് മുത്താമ്പി, വി ടി സുരേന്ദ്രൻ, ഉമേന്ദ്രൻ പി ടി, ജമാൽ മാസ്റ്റർ, വിജയലക്ഷമി ടീച്ചർ, ബാലൻ കിടാവ്, ശ്രീജ റാണി, ശ്രീധരൻ നായർ പുഷ്പശ്രീ, ഷാജു പിലാക്കാട്ട്, ബാബുരാജ് എം. കെ. നിധിൻ നടേരി, നാരായണൻ പുതുക്കുടി, രവി കൊല്ലോരയ്ക്കൽ, റഷീദ് മണിയോത്ത്, ജിതേഷ്നപ്പാൽ- രാജൻ പൊന്നിയത്ത് എന്നിവർ സംസാരിച്ചു. അജീഷ്- നൊച്ചാട് -ക്ലാസ് നയിച്ചു.
