കേരള മലയൻ പാണൻ സമുദായ ക്ഷേമസമിതി കൊയിലാണ്ടി മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള മലയൻ പാണൻ സമുദായ ക്ഷേമസമിതിയുടെ കൊയിലാണ്ടി മേഖല കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരസഭ കൗൺസിലർ കെ ടി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അനീഷ് കാട്ടിലെ പീടിക അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി പുഷ്പരാജ്, സിറ്റി മേഖല പ്രസിഡണ്ട് ബിജു തലക്കുളത്തൂർ, സി കെ വിജയൻ, രക്ഷാധികാരി വേലായുധൻ കീഴരിയൂർ, സുരേന്ദ്രൻ തൊടുവയൽ, അശോകൻ കൊല്ലം എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി രജീഷ് ഒള്ളൂർ സ്വാഗതവും ദിനേശൻ കൊല്ലം നന്ദിയും പറഞ്ഞു.



