ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്

ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന് ഒഴിയുന്നത് സംബന്ധിച്ച മറുപടി നൽകണമെന്നാണ് നോട്ടീസ്. ഈ മാസം 7നുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവയ്ക്ക് മുമ്പും നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരായി മഹുവ നൽകിയ ഹർജി ഡൽഹി കോടതി തള്ളിയിരുന്നു. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.
