സംസ്ഥാന സ്കൂൾ കലോത്സവം ചിത്ര രചനയിൽ ഇരട്ട നേട്ടവുമായി നദ്‌വ ഹാഷിം

സംസ്ഥാന സ്കൂൾ കലോത്സവം ചിത്ര രചനയിൽ ഇരട്ട നേട്ടവുമായി നദ്‌വ ഹാഷിം. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൻസിൽ ഡ്രോയിംഗ്, എണ്ണഛായം എന്നീ മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി ശ്രദ്ധേയയായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി നദ്‌വ ഹാഷിം.

സംസ്ഥാന, ദേശീയ തലങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിയായ ഈ മിടുക്കി ഇക്കഴിഞ്ഞ സംസ്ഥാന ശാസ്ത്ര മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിലും സമ്മാനം നേടിയിരുന്നു. കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഡോ. മുഹമ്മദ് ഹാഷിമിന്റെയും കാപ്പാട് നെടുളി ജാസ്മിന്റെയും മകളാണ്.
