KOYILANDY DIARY.COM

The Perfect News Portal

കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബിന് സ്വീകരണം നൽകി 

കട്ടിലപ്പീടിക: തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി പോലീസിനെ അക്രമിച്ച് ജയിലിലായ കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബിന് സ്വീകരണം നൽകി. ഒൻപത് ദിവസമാണ് ജാനിബും പ്രവർത്തകരും ജയിൽവാസം അനുഭവിച്ചത്. ചേമഞ്ചേരി, കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് കാപ്പാട് സ്വീകരണം നൽകിയത്.
സ്വീകരണ പൊതുയോഗം എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വരും നാളുകളിൽ വർധിത വീര്യത്തോടെ നെറികേടുകൾക്കെതിരായ പോരാട്ടത്തിൽ അവർ മുന്നിൽ തന്നെയുണ്ടാവുമെന്നും കെ എം അഭിജിത്ത് പറഞ്ഞു. കാപ്പാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് മനോജ് കാപ്പാട് അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വി പി അബ്ദുൾ റഷീദ്‌, ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഷബീർ ഇളവനകണ്ടി, സത്യനാഥൻ മടഞ്ചേരി, വിജയൻ കണ്ണഞ്ചേരി ഷാജി തോട്ടോളി, ദിനേശൻ കെ എം, എ ടി ബിജു, രാമദാസ് എ സി അനിൽ പാണലിൽ എന്നിവർ സംസാരിച്ചു. ഷഫീർ കാഞ്ഞിരോളി, റംഷി കാപ്പാട്, അസീം വെങ്ങളം, അനൂപ് കെ പി ആദർശ് കെ എം എന്നിവർ നേതൃത്വം നൽകി.
Share news