KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ സ്പോർട്ട്സ് സമ്മിറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ സ്പോർട്ട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വിദഗ്ധരെ കായിക രംഗത്തേക്ക് കൂട്ടിച്ചേർക്കുകയും എല്ലാവരിലേക്കും സ്പോർട്ട്സ് എന്നിവ ലക്ഷ്യമിടുന്ന പരിപാടി നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട്  ഡോ. റോയി വി. ജോൺ പദ്ധതി വിശദീകരിച്ചു.
പുതിയ കായിക നയവും കായിക സമ്പദ്ഘടനയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക സമ്മേളനത്തോടനുബന്ധിച്ചാണ് കൊയിലാണ്ടി നഗരസഭയും സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചത്.
സ്റ്റാൻഡിംഗ് കമ്മറി ചെയർമാൻമാരായ കെ.എ. ഇന്ദിര  കെ. ഷിജു, സി. പ്രജില, ഇ.കെ അജിത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ വൈശാഖ്, വത്സരാജ് കേളോത്ത്, കുഞ്ഞികണാരൻ സർവീസസ്, പി. എ. അജനചന്ദ്രൻ, എ. സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മററി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു.
Share news