തൃശൂരിൽ മോദി നടത്തിയത് വെറും ഷോ മാത്രമെന്ന്

തൃശൂരിൽ മോദി നടത്തിയത് വെറും ഷോയെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി. ബിജെപി കേരളത്തിൽ പച്ച തൊടില്ലെന്നും, അവർ പൂജ്യമായിത്തന്നെ തുടരുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൻ്റെ നേട്ടങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന് മാത്രമാണ് പ്രധാനമന്ത്രി പ്രാമുഖ്യം നൽകുന്നതെന്നും രാജീവ് പ്രതികരിച്ചു.

