KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ്

പേരാമ്പ്ര: പേരാമ്പ്രയിലെ നിത്യ അപകടമേഖലയായ ചെമ്പ്ര ബൈപാസിലെ സഹകരണ ആശുപത്രി റോഡിൽ ഉടനടി സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പതിവ് അപകടമേഖലയായ പ്രദേശത്ത് പേരാമ്പ്ര എ യു പി സ്കൂൾ കുട്ടികളെയും ആശുപത്രിയിലേക്ക് പോകുന്നവരെയും സിൽവർ ആർട്സ് കോളേജിലെ കുട്ടികളെയും വിഷയം ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സഹായിച്ചിരുന്ന തൊട്ടടുത്ത കടയിലെ ജീവനക്കാരനെ അലക്ഷ്യമായി വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയും അതുമൂലം അദ്ദേഹം കിടപ്പിലുമാണ്. പ്രസ്തുത മേഖലയിൽ തിരക്കേറിയ സമയങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം പൊതുജനങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ കഴിയാതെ ജീവന് ഭീഷണി നേരിടുകയാണ്. സിഗ്നൽ സ്ഥാപിക്കുന്നത് വരെ എങ്കിലും കേവലം ഒരു ഹോം ഗാർഡിനെ നിയമിക്കുക വഴി അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.
യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വിശാലിനി ഇ എം, സംസ്ഥാന വൈസ് പ്രസിഡണ്ട് രബീഷ് പയ്യോളി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ നിധിൻ എം ടി കെ, ഫായിസ് കാന്തപുരം, ജില്ലാ ട്രഷറർ ലിജിൻ രാജ് കെ പി, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അരുൺ നമ്പിയാട്ടിൽ, സാലിം എൻ കെ, മിസ്തഹ്, രാഗേഷ് വി കെ തുടങ്ങിയവർ സംസാരിച്ചു.
Share news