500, 1000 നോട്ടുകൾ മാറാൻ നാളെ മുതൽ ബാങ്കിൽ നിന്ന് സീൽ അടിച്ച് വിതരണം ചെയ്യുന്ന ഫോറം മാത്രമെ സ്വീകരിക്കുകയുള്ളൂ

കൊയിലാണ്ടി: 500, 1000 നോട്ടുകൾ വാങ്ങിയെടുക്കാൻ ജനങ്ങൾ നോട്ടോട്ടം ഓടുമ്പോൾ ജനങ്ങളെ ചൂഷ്ണം ചെയ്ത് കൊണ്ട് ചില ഫോട്ടോസ്റ്റാറ്റ് കടകൾ. കൊയിലാണ്ടി എസ്ബിഐ ബാങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് കടയിൽ എല്ലാ ബാങ്കിന്റെയും ഫോറം 3 രൂപ യ്ക്ക് വില്പന നടത്തുന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നു. 5 രൂപ കൊടുത്താൽ ചില്ലറയില്ലെന്ന കാരണത്താൽ ബാക്കി തുക കൊടുക്കാതെയും ഇവിടെ നിന്ന് ജനങ്ങളെ വൻതോതിൽ ചൂഷ്ണം ചെയ്യുന്നു. ഫോറം പൂരിപ്പിക്കാൻ 25 രൂപയും ആവശ്യപ്പെടുന്നു. ഇത് അവസാനിപ്പിക്കാൻ കൊയിലാണ്ടി ടൗണിലെ മിക്ക ബാങ്ക് മാനേജർമാരെയും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ബാങ്കിൽ നിന്ന് സീൽ അടിച്ച് വിതരണം ചെയ്യുന്ന ഫോറം മാത്രമെ സ്വീകരിക്കുകയുള്ളൂ.
ഇതുപോലുള്ള പല തരം ചൂഷ്ണങ്ങൾ നാട്ടിൽ നടക്കുമ്പോഴും ഇതിൽ നിന്നെല്ലാം മുഖം തിരിഞ്ഞ് നിൽക്കുകയാണ് പല യുവജന സംഘടനകളും. പണം മാറ്റി കൊടുക്കാതെ ചില ബാങ്കുകൾ മുഖം തിരിഞ്ഞ് നിൽക്കുന്നതായും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. അക്കൗണ്ടുണ്ടെങ്കിലെ പണം മാറ്റി നൽകൂവെന്ന് പറഞ്ഞാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ആൾക്കാരെ തിരിച്ചയച്ചത്. അക്കൗണ്ട് ഇല്ലാതെ തന്നെ എല്ലാവർക്കും 4000 രൂപ വരെ മാറ്റി നൽകണമെന്ന ആർ.ബി.ഐ നിർദേശത്തിന്റെ ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു

