KOYILANDY DIARY.COM

The Perfect News Portal

മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽനിന്ന്‌ വിരമിച്ചു

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽനിന്ന്‌ വിരമിച്ചു. 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്ററായിട്ടാണ്‌ വിരമിച്ചത്‌. സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിനുള്ള വാർത്ത വായിച്ചശേഷമാണ്‌ പടിയിറങ്ങിയത്‌. 

ശബ്ദംകൊണ്ടും രൂപംകൊണ്ടും മലയാളികൾക്ക്‌ ഏറെ സുപരിചിതയാണ്‌ ഹേമലത. ഭർത്താവ്‌ ജി ആർ കണ്ണൻ ആയിരുന്നു ഡിഡി മലയാളത്തിലെ ആദ്യ ന്യൂസ്‌ റീഡർ. തിരുവനന്തപുരം ദൂരദർശനു സമീപം കുടപ്പനക്കുന്ന്‌ വി പി തമ്പി റോഡിലാണ്‌ താമസം. മകൾ പൂർണിമ.

Share news