KOYILANDY DIARY

The Perfect News Portal

നിങ്ങളുടേത് നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ.. തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ഹൃദയാഘതം ഒരു നീരാളിയായി പിടിമുറുക്കി തുടങ്ങിരിക്കുന്നു. ഭക്ഷണവും തെറ്റായ ജീവിതശൈലിയുമാണ് ഇതിനുള്ള പ്രധാന കാരണം. വ്യായമക്കുറവും വില്ലനായി എത്തുന്നു. പലപ്പോഴും ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ മൂലമുള്ള നെഞ്ചുവേദന ഹൃദയാഘതമായി തെറ്റുധരിച്ചേക്കാം. അതുപോലെ തന്നെ തിരിച്ചും സംഭവിക്കാം. ഇതു തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് അപകടം വര്‍ധിപ്പിക്കും. എങ്ങനെ ഇവ തമ്മില്‍ തിരിച്ചറിയാന്‍ കഴിയും? നെഞ്ചെരിച്ചിലും ഹൃദയാഘതവും അസ്വസ്ഥതകളിലൂടെ മനസിലാക്കാം.

നെഞ്ചുവേദനയ്ക്കൊപ്പം ശ്വാസം മുട്ടലും ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയും ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണ്.

നെഞ്ചെരിച്ചില്‍ മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയ്ക്കും ശ്വാസം മുട്ടലോ ശ്വാസതടസമോ ഉണ്ടാകില്ല.

Advertisements
ഹൃദയാഘതത്തിന്‍റെ സമയത്ത് വയര്‍ വീര്‍ത്തുവരുന്നതു പോലെയോ തികട്ടി വരുന്നതു പോലയോ ഉള്ള അസ്വസ്ഥതകള്‍ ഉണ്ടാവില്ല. ഇതു നെഞ്ചെരിച്ചിലിന്‍റെ മാത്രം ലക്ഷണമാണ്.

ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും വയറുകെട്ടി നില്‍ക്കുന്ന അവസ്ഥയും നെഞ്ചെരിച്ചിലിന്‍റെ ലക്ഷണങ്ങളാണ്.

ഹൃദയാഘാതം ഒരു രോഗവും നെഞ്ചെരിച്ചില്‍ ഒരു ലക്ഷണവുമാണ്. നെഞ്ചെരിച്ചിലിനു ഹൃദയവുമായി ഒരു ബന്ധവും ഇല്ല എന്ന വൈദ്യശാസ്ത്രം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *