കൊയിലാണ്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
കൊയിലാണ്ടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ എളവീട്ടിൽ ബൈജു (46) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കൊയിലാണ്ടി ദേശീയ പാതയിൽ മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിനടുത്ത് രാത്രി 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

പെട്രോൾ പമ്പിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് ഓട്ടോറിക്ഷ പ്രവേശിക്കവെ നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് കൊയിലാണ്ടി നഗരത്തിൽ ഗതാഗത തടസ്സമുണ്ടായി. ബാലകൃഷ്ണൻ്റെയും ലക്ഷ്മിയുടെയും, മകനാണ് മരിച്ച ബൈജു. സഹോദരി : വിജിത. (കടുങ്ങോഞ്ചിറ)
