പത്തനംതിട്ടയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണത്.

ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം ജോണിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാല് വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

