വിൽപനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടികൂടി
ചക്കിട്ടപ്പാറ: വിൽപനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടികൂടി. ന്യൂ ഇയർ പ്രമാണിച്ച് തയ്യാറാക്കി സൂക്ഷിച്ച കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ചക്കിട്ടപ്പാറ സ്വദേശി ഫിലിപ്പ് എന്ന ഫിറോസാണ് പിടിയിലായത്. റൂറൽ എസ് പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്. ഐ. അൻവർഷായും എസ് പി സ്ക്വാഡും പേരാമ്പ്ര ഡി വൈ എസ് പി സ്ക്വാഡും ചേർന്നാണ് പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
