KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. നവകേരള സദസ്സിലെ വേദിയിൽ കുഴിബോംബ് വെയ്ക്കുമെന്നാണ് ഭീഷണി. ഭീഷണിക്കത്ത് എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ലഭിച്ചത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്. മുൻ കമ്മ്യൂണിസ്റ്റുകൾ എന്നവകാശപ്പെട്ടാണ് കത്ത് എഴുതിയിട്ടുള്ളത്

Share news