KOYILANDY DIARY.COM

The Perfect News Portal

ഡിഫെൻസ് സൊസൈറ്റി കാലിക്കറ്റിൻ്റെ 2-ാം കുടുംബ സംഗമം

ചേമഞ്ചേരി: ഡിഫെൻസ് സൊസൈറ്റി കാലിക്കറ്റിൻ്റെ രണ്ടാം കുടുംബ സംഗമം പൂക്കാട് കലാലയത്തിൽ വെച്ച് നടന്നു. ഡോ. വിനീഷ് ആരാധ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുരേഷ് കുമാർ അധ്യക്ഷ്യത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയായി വാർഡ് മെമ്പർ സുധ കെ, പൂക്കാട് കലാലയം സെക്രട്ടറി സുനിൽകുമാർ, പ്രസിഡണ്ട് രാഘവൻ മാസ്റ്റർ, ഉസ്മാൻ മാഷ്, ബിജിത്ത് ബാല (സിനിമ സംവിധായകൻ) എന്നിവർ സംസാരിച്ചു.
സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും രഘുനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. ഷാജി വൃന്ദവൻ, പ്രമോദ് പൂക്കാട്, പ്രമോദ് അയനിക്കാട്, എന്നിവർ നേതൃത്വം നൽകി
Share news