KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ട: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം പുലര്‍ച്ചെ നാലോടെ ആയിരുന്നു ആദ്യത്തെ അപകടമുണ്ടായത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡിന് സമീപത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു.

ബസില്‍ ആകെ പന്ത്രണ്ട് തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ഇവരില്‍ നാലു പേര്‍ക്ക് പരിക്കേറ്റെന്നും ആരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ചരക്കാണ് പിന്നീട് അപകടമുണ്ടായത്. കണമല അട്ടിവളവില്‍ ആയിരുന്നു അപകടം. മൂന്ന് തീര്‍ത്ഥാടകര്‍ക്കാണ് ഈ അപകടത്തില്‍ പരിക്കേറ്റത്.

 

നിയന്ത്രണം നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട ഇരുവാഹനങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള സേഫ് സോണ്‍ ഉദ്യോസ്ഥരെത്തി രണ്ടാമത്തെ അപകടത്തില്‍  പെട്ടവരെ ആശുപത്രിയിലെത്തിച്ചു. 

Advertisements
Share news