പാലസ്തീൻ ഐക്യദാർഡ്യം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ്: നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെങ്ങോട്ടുകാവ് പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചേലിയ മുത്തുബസാറിൽ നടന്ന പരിപാടി നാസർ കൊളായ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ. കെ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം എം പത്മനാഭൻ, കെ.കെ ശിവദാസൻ, വി. ജി രാഗേഷ്. ഗിരീശൻ എന്നിവർ സംസാരിച്ചു. രാഗേഷ് സി. പി. സ്വാഗതം പറഞ്ഞു.

