രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നതെന്നും കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. ഇന്ത്യ 78 റണിന് ജയിച്ചു. 2-1ന് പരമ്പരയും സ്വന്തമാക്കി. 114 പന്തിൽ 108 റണ്ണാണ് സഞ്ജു നേടിയത്.

