പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തന്ത്രി മഠത്തിനും ഊട്ടുപുരയ്ക്കും ശിലാന്യാസം നടത്തി
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തന്ത്രി മഠത്തിനും ഊട്ടുപുരയ്ക്കും ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കെട്ടിട നിർമ്മാണത്തിൻ്റെ ആദ്യ ഫണ്ട് മാതൃസമിതിയിൽ നിന്നും തന്ത്രി ഏറ്റുവാങ്ങി.

ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിഹരൻ പൂക്കാട്, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ പത്മനാഭൻ ധനശ്രീ, ചെയർമാൻ പി.ടി. സുനിൽ കുമാർ, നിർമ്മാണ കമ്മിറ്റി കൺവീനർ രാജീവൻ പള്ളിയേടത്ത് എന്നിവർ സംസാരിച്ചു.

