നാടക കലാകാരൻ കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യുടെ പതിനൊന്നാം ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി
കൊയിലാണ്ടി: പ്രശസ്ത നാടക കലാകാരൻ കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യുടെ പതിനൊന്നാം ചരമ വാർഷികത്തിൽ കൊയിലാണ്ടി എൻ.ഇ. ബലറാം ഹാളിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇ.കെ. അജിത്ത് പ്രഭാഷണo നടത്തി. അഡ്വ. എസ്.സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദലി, പി.കെ.വിശ്വനാഥൻ, കെ ചിന്നൻ എന്നിവർ സംസാരിച്ചു.

ഡിസംബർ 28ന് വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വയലാർ അവാർഡ് ജേതാവ് കെ.വി മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ നാടക, കലാ പ്രതിഭകളെ ആദരിക്കും, സംഗീത ശില്പവും നാടക ഗാന സദസ്സും ഉണ്ടാകും.

