നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മുൻ ഗവ. പ്ലീഡർ പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്താൽ ഉടൻ മജിസ്ടേറ്റിന് മുമ്പിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ കാലതാമസം കൂടാതെ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
