KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി

കൊയിലാണ്ടി: ആതിരയാടി അംഗനമാർ. കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. നിരവധി സ്ത്രീകളും കുട്ടികളും ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് തിരുവാതിര ആടിയത്. നിരവധി ഭക്തജനങ്ങളും കലാ സ്നേഹികളും തിരുവാതിര ദർശിക്കാൻ എത്തി.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം ശനിയാഴ്ചയാണ്. കൊയിലാണ്ടി ടൗണിലെ സമാധി മഠത്തിൽ നിന്നും ആരംഭിക്കുന്ന പാലകൊമ്പെഴുന്നള്ളത്ത് നഗരത്തിലെ മേൽപ്പാലത്തിലൂടെ മുത്താമ്പി റോഡ് വഴി ക്ഷേത്രത്തിലെത്തിച്ചേരും. മഹോത്സവത്തിൻ്റെ ഭാഗമായി വളച്ചന്തകളും പതിവുപോലെ സജീവമായിട്ടുണ്ട്. ഉത്സവത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ കവാടം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

Share news