തിക്കോടി സ്വദേശിക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്
കൊയിലാണ്ടി: തിക്കോടി സ്വദേശിക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ദിവാകരൻ മന്നത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. തിക്കോടി സ്വദേശിയായ ദിവാകരൻ മടപ്പള്ളി ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആണ്. പരേതരായ മന്നത്ത് മാധവൻ്റെയും, ശകുന്തളയുടെയും മകനാണ്. ഭാര്യ: ഭവിത. മകൻ: ധ്യാൻ മാധവ്.
