KOYILANDY DIARY.COM

The Perfect News Portal

എൽഐസി ഏജൻറുമാർ ധർണ്ണ നടത്തി

കൊയിലാണ്ടി: എൽഐസി ഏജൻറുമാർ ധർണ്ണ നടത്തി. സമരം സീനിയർ ഏജൻറ് കെ. ചിന്നൻ നായർ ഉദ്ഘാടനം ചെയതു. എൽഐസി ഏജന്റ്മാരെ ദ്രോഹിക്കുന്ന മാനേജ്മെൻറിന്റെയും ഐആർഡിഎ യുടെയും നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ എൽഐസി ഏജൻസ് ഫെഡറേഷന്റെ ദേശീയ കമ്മറ്റിയുടെ ആഹ്വാനപ്രകാരം എൽഐസി കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്. ജി. രാജേഷ് ബാബു, കെ.കെ. വത്സരാജ്, സി.പി. അജിത, എ.പി.നാരായണൻ, ഒ ശശി, എം.കെ. ത്യാഗരാജ്, പി.പി. പ്രേമ, സി.എം. പ്രമീള, കെ.വിമല എന്നിവർ സംസാരിച്ചു.
Share news