എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയെയും രക്ഷപെടുത്തി
മാമലക്കണ്ടം: എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയെയും രക്ഷപെടുത്തി. ജെസിബി ഉപയോഗിച്ചാണ് രക്ഷപെടുത്തിയത്. ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയും കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആന ആക്രമിച്ചു. പരിക്കുകളോടെ ഉദ്യോഗസ്ഥൻ രക്ഷപെട്ടു. ജെസിബി ഉപയോഗിച്ച് വശം ഇടിച്ചാണ് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
