ഗവർണ്ണർക്ക് അഭിവാദ്യം അർപ്പിച്ച് ചെങ്ങോട്ട്കാവിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ കേരള ഗവർണ്ണർ ആരിഫ് ഖാന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ചെങ്ങോട്ട്കാവിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി കെ.വി സുരേഷ്, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഭിലാഷ് പോത്തല, വൈസ് പ്രസിഡണ്ട് മാരായ മാധവൻ ബോധി, ദേവദാസ്, പ്രശോഭ്, ജിതേഷ് ബേബി എന്നിവർ നേതൃത്വം നൽകി.

