KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ ലോക അറബി ഭാഷാദിനം ആചരിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക അറബി ഭാഷാ ദിനത്തിൽ ‘ അറബിക് ഫെസ്റ്റ് ‘ നടത്തി. കുട്ടികൾ വിവിധ അറബിക്  കലാപരിപാടികൾ അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എംപി.ടി.എ. ചെയർപെഴ്സൺ കെ. വി. ഷിംന, സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, അറബിക് ക്ലബ്ബ് കൺവീനർ സി. ഖൈറുന്നിസാബി, വി. ടി. ഐശ്വര്യ, എ. കെ. സൗമ്യ എന്നിവർ സംസാരിച്ചു.
Share news